Thursday, May 16, 2024
indiaNews

ആര്യന്‍ ഖാന് ജയില്‍ ജീവിതവുമായി പൊരുത്തപ്പെടാനാകുന്നില്ല

ലഹരിമരുന്ന് കേസില്‍ ജയിലിലായ ആര്യന്‍ ഖാന് ജയില്‍ ജീവിതവുമായി പൊരുത്തപ്പെടാനാകുന്നില്ല. കഴിക്കുന്നത് ബിസ്‌ക്കറ്റ് മാത്രം. ആര്യന്‍ ഖാന്‍ മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലിലാണ്. ജയിലിലെ ഭക്ഷണങ്ങള്‍ ഒന്നും തന്നെ ആര്യന് ഇഷ്ടമാകുന്നില്ല. ഷീര, പോഹ എന്നിവയാണ് ആര്‍തര്‍ റോഡ് ജയിലിലെ പ്രഭാതഭക്ഷണം. ഉച്ചയ്ക്കും രാത്രിയിലും ചപ്പാത്തി, ചോറ്, സബ്ജി, ദാല്‍ എന്നിവ വിതരണം ചെയ്യും. വ്യാഴാഴ്ച വരെ ആര്യന്‍ ക്വാറന്റീനിയാരുന്നു. ഇത് പൂര്‍ത്തിയായതോടെ സാധാരണ സെല്ലില്ലേക്ക് മാറ്റി. ജയിലില്‍ എത്തിയത് മുതല്‍ ആര്യന്‍ ഭക്ഷണമൊന്നും കഴിക്കുന്നില്ല. വെള്ളവും ബിസ്‌ക്കറ്റും മാത്രമാണ് ആഹാരം.

അതിനിടെ, ലഹരിമരുന്ന് കേസില്‍ എന്‍.സി.ബിയുടെ സാക്ഷിപ്പട്ടികയിലുള്ള കെ.പി. ഗോസാവിക്കെതിരേ പൂണെ പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. 2018-ല്‍ രജിസ്റ്റര്‍ ചെയ്ത വഞ്ചനാക്കേസുമായി ബന്ധപ്പെട്ടാണ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. ഈ കേസില്‍ ഗോസാവി ഒളിവിലാണെന്നാണ് പോലീസ് നല്‍കുന്നവിവരം. ആര്യന്‍ ഖാന്‍ സ്ഥിരമായി ലഹരി ഉപയോഗിക്കാറുണ്ടായിരുന്നെന്ന് നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി). മുംബൈ സെഷന്‍സ് കോടതിയില്‍ ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് എന്‍സിബി ഇക്കാര്യം വ്യക്തമാക്കിയത്.

എന്‍സിബിക്കു വേണ്ടി ഹാജരായ അഡീഷനല്‍ സോളിസിസ്റ്റര്‍ ജനറല്‍ അനില്‍ സിങ്, കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ആര്യന്‍ ഖാന്‍ ലഹരി ഉപയോഗിച്ചിരുന്നു എന്ന് കോടതിയില്‍ അവകാശപ്പെട്ടു. ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷയില്‍ വ്യാഴാഴ്ച വാദം പൂര്‍ത്തിയായി. ഒക്ടോബര്‍ 20ന് വിധി പറയും. അടുത്ത അഞ്ചു ദിവസത്തേക്ക് കോടതി അവധിയായതിനാലാണ് വിധി ഒക്ടോബര്‍ 20ലേക്ക് മാറ്റിയത്. ‘ആര്യന്‍ ഖാന്‍ ഒരിക്കല്‍ മാത്രമല്ല ലഹരി ഉപയോഗിച്ചത്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ലഹരി ഉപയോഗിക്കുന്നു. ആര്യന്‍ ഖാന്റെ സുഹൃത്ത് അര്‍ബാസിന്റെ പക്കല്‍നിന്ന് ആറു ഗ്രാം ചരസ് പിടിച്ചെടുത്തു. കൈവശം ലഹരിമരുന്നുണ്ടോയെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ ചോദിച്ചപ്പോള്‍, തന്റെ ഷൂസില്‍ ലഹരിമരുന്ന് ഉണ്ടെന്ന് അര്‍ബാസ് പറഞ്ഞു. ക്രൂസില്‍ ആര്യനൊപ്പം ലഹരി ഉപയോഗിക്കാന്‍ പോയതാണെന്ന് അര്‍ബാസ് സമ്മതിച്ചു.’- അനില്‍ സിങ് പറഞ്ഞു.