Wednesday, May 15, 2024
keralaNews

അരി വിതരണം  നാട്ടുകാര്‍ തടഞ്ഞു

സിവില്‍ സപ്ലൈസ് ഗോഡൗണില്‍ നിന്നു കേടുവന്ന അരി സ്‌കൂളുകളില്‍ വിതരണം ചെയ്യാന്‍ കൊണ്ടു പോകാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു. ഏഴു മാസത്തോളമായി കൊയിലാണ്ടിയിലെ ഗോഡൗണില്‍ സൂക്ഷിച്ചതിനെ തുടര്‍ന്നാണ് അരി കേടുവന്നത്.

ഏതാനും ലോഡ് അരി ലോറിയില്‍ കയറ്റി കൊണ്ടു പോയ ശേഷമാണ് നാട്ടുകാര്‍ വിവരം അറിയുന്നത്. തുടര്‍ന്ന് ഡിസിസി പ്രസിഡന്റ് യു.രാജീവന്‍, കെപിസിസി അംഗം പി. രത്‌നവല്ലി എന്നിവരുടെ നേതൃത്വത്തില്‍ ലോറി തടഞ്ഞു സിവില്‍ സപ്ലൈസ് അധികൃതരെയും ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥരെയും വിവരം അറിയിക്കുകയും അവര്‍ സ്ഥലത്ത് എത്തുകയും ചെയ്തു.അരി കേടുവന്നതാണെന്നും കീട ബാധ ഒഴിവാക്കി സ്വകാര്യ മില്ലില്‍നിന്ന് പോളിഷ് ചെയ്ത ശേഷം കുട്ടികള്‍ക്ക് വിതരണം ചെയ്യുമെന്നും ക്വാളിറ്റി അഷ്വറന്‍സ് ഓഫിസര്‍ ഷിജോ പറഞ്ഞു. സ്‌കൂള്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണ പദ്ധതി പ്രകാരം സെപ്റ്റംബര്‍ മുതല്‍ നല്‍കേണ്ട അരിയാണ് ഗോഡൗണില്‍ സൂക്ഷിച്ചിരുന്നത്.