Thursday, May 2, 2024
keralaNews

അഭിപ്രായപ്രകടനം കോണ്‍ഗ്രസിനകത്തുമതിയെന്ന് ;കെ.സുധാകരന്‍

പരസ്യപ്രസ്താവനയ്‌ക്കെതിരെ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍. അഭിപ്രായപ്രകടനം കോണ്‍ഗ്രസിനകത്തുമതിയെന്നും ഇക്കാര്യം എല്ലാവരോടും വിനയത്തോടെ അഭ്യര്‍ഥിക്കുന്നു.ക്യാമറയും മൈക്കും കാണുമ്പോള്‍ ഒരോന്ന് വിളിച്ച് പറയുന്നത് അവസാനിപ്പിക്കും. ഉമ്മന്‍ചാണ്ടി, ചെന്നിത്തല എന്നിവരുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.പുതിയ നേതൃത്വം തുടക്കമിടുന്നത് പുതിയ പ്രവര്‍ത്തനശൈലിക്കാണെന്നും കെ.സുധാകരന്‍ പറഞ്ഞു.