Wednesday, May 15, 2024
keralaLocal NewsNews

അന്തര്‍സംസ്ഥാന വനംകൊള്ള സംഘത്തിലെ കണ്ണിയെ ആനയുടെ പല്ലുകളുമായി പാലായില്‍ വനംവകുപ്പ് പിടികൂടി.

  • പ്രതിക്ക് അന്തര്‍സംസ്ഥാന വനം കൊള്ള സംഘവുമായി ബന്ധം .

  • അന്വേഷണം എരുമേലി ഫോറസ്റ്റിന്

  •  മൃഗവേട്ട കേസില്‍ മുമ്പും പിടികൂടിയിട്ടുണ്ട് .

എരുമേലി:വനം കൊള്ളയുമായി ബന്ധപ്പെട്ട നിരവധി കേസിലെ പ്രതിയും അന്തര്‍സംസ്ഥാന വനംകൊള്ള സംഘത്തിലെ പ്രധാന കണ്ണിയെ ആനയുടെ പല്ലുകളുമായി വനംവകുപ്പ് പിടികൂടി.പാലാ ഉഴവൂര്‍ സ്വദേശി(ഇറ്റലി തോമ എന്ന് വിളിക്കുന്ന തോമസ് പീറ്റര്‍ ( 52 )നെയാണ് ഇന്ന് രാവിലെ ഉഴവൂര്‍ ടൗണില്‍ നിന്നും തന്ത്രപരമായി മുണ്ടക്കയം ഫ്‌ലെയിംഗ് സ്‌ക്വാഡാണ് പിടികൂടിയത്.ഇടമലയാര്‍ – പൊന്മുടി – പീച്ചി വനമേഖലയില്‍ നിന്നും കൊണ്ടുവന്ന ചരിഞ്ഞ ആനയുടെ പല്ലുകളാണ് ഇതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍  കേരള ബ്രേക്കിംഗ് ന്യൂസിനോട് പറഞ്ഞു.എന്നാല്‍ ആനയുടെ കൊമ്പിനെ സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും മുണ്ടക്കയം ഫ്ളെയിംഗ് സ്‌ക്വാഡ് റേഞ്ച് ഓഫീസര്‍ പ്രിയ റ്റി.ജോസഫ്  കേരള ബ്രേക്കിംഗ് ന്യൂസിനോട് പറഞ്ഞു


തിരുവനന്തപുരം വനംവകുപ്പ് ഇന്റലിജന്‍സ് സംഘത്തിന്റെ രഹസ്യവിവരത്തെ തുടര്‍ന്നാണ് മുണ്ടക്കയം ഫ്ളെയിംഗ് സ്‌ക്വാഡും എരുമേലി പ്ലാച്ചേരി ഫോറസ്റ്റ് സ്റ്റേഷനിലെ അംഗങ്ങളും ചേര്‍ന്നുള്ള സംയുക്ത സംഘമാണ് ഇയാളെ പിടികൂടിയത് . ഇയാളില്‍ നിന്നും 1.31 ഗ്രാം തൂക്കമുള്ള ആനയുടെ പല്ലുകളും കണ്ടെടുത്തിട്ടുണ്ട്.കാട്ടുപോത്തിനെ വേട്ടയാടിയ കേസില്‍ മുമ്പും ഇയാളെ വനംവകുപ്പ് പിടി കൂടിയിട്ടുണ്ടെന്നും ഫ്ളെയിംഗ് സ്‌ക്വാഡ് ഓഫീസര്‍ പ്രിയ റ്റി. ജോസഫ് കേരള ബ്രേക്കിംഗ് ന്യൂസിനോട് പറഞ്ഞു.ഇടമലയാര്‍ പൊന്മുടി മേഖലകളില്‍ സ്ഥലമുള്ള ഇയാള്‍ക്ക് ആനവേട്ട കേസില്‍ അടക്കം സംസ്ഥാനത്തെ വലിയ വനം കൊള്ള സംഘവുമായി ബന്ധമുണ്ടെന്നും അവര്‍ പറഞ്ഞു. ആനയുടെ പല്ലുകള്‍ ഇയാള്‍ക്ക് നല്‍കിയളെ തൃശ്ശൂരില്‍ പിടികൂടിയതായും അവര്‍  കേരള ബ്രേക്കിംഗ് ന്യൂസിനോട് പറഞ്ഞു.ആനയുടെ പല്ലുകള്‍ പിടികൂടിയ സംഭവവുമായി ബന്ധപ്പെട്ടുള്ള തുടര്‍ അന്വേഷണം എരുമേലി പ്ലാച്ചേരി റേഞ്ച് ഓഫീസിന്റെ നിയന്ത്രണത്തില്‍ നടത്തുമെന്നും അവര്‍ പറഞ്ഞു. മുണ്ടക്കയം ഫ്ളെയിംഗ് സ്‌ക്വാഡ് റേഞ്ച് ഓഫീസര്‍ പ്രിയ റ്റി.ജോസഫ്, എസ് എഫ് ഒമാരായ പോള്‍സണ്‍ ,വിശ്വംഭരന്‍,  ബി എഫ് ഒ മാരായ രതീഷ് കെ ആര്‍, അജിത് , കണ്ണന്‍, പ്ലാച്ചേരി ഡിഎഫ്ഒമാരായ സന്തോഷ്, ലെജി എന്നിവരുടെ സംഘമാണ് ഇയാളെ പിടികൂടിയത്. തിരുവനന്തപുരം ഇന്റലിജന്‍സ് സംഘത്തിലെ ഡി എഫ് ഒ പ്രതാപന്‍, ബിനു, റെജി, പ്രദീപ്,സുജിത്ത് നിരീക്ഷണത്തില്‍ ഉണ്ടായിരുന്ന പ്രതിയെയാണ് മുണ്ടക്കയം ഫ്ളെയിംഗ സ്‌ക്വാഡ് സംഘവും പിടികൂടിയത്.