Wednesday, May 15, 2024
keralaNews

അങ്കമാലിയില്‍ പട്ടാപ്പകല്‍ ഗുണ്ടാ ആക്രമണം.

അങ്കമാലി കാഞ്ഞൂര്‍പുതിയേടത്ത് പട്ടാപ്പകല്‍ ഗുണ്ടാ ആക്രമണം. ബൈക്ക് യാത്രികനെ മറ്റൊരു ബൈക്കില്‍ എത്തിയ രണ്ടംഗസംഘം നടുറോഡില്‍ വെട്ടിവീഴ്ത്തി. വെട്ടേറ്റ പുതിയേടം തിരുനാരായണപുരം സ്വദേശി റെജിക്ക് ഗുരുതര പരുക്കേറ്റു. നാട്ടുകാരാണ് റെജിയെആശുപത്രിയിലെത്തിച്ചത്. അക്രമി സംഘം കടന്നുകളഞ്ഞു. പ്രദേശത്ത് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി. ആക്രമണത്തിന് കാരണം മുന്‍വൈര്യഗ്യമാണെന്നാണ് പൊലീസ് വിലയിരുത്തല്‍.