Thursday, May 16, 2024
keralaNews

സുകുമാരന്‍ നായരുടെ കോലം കത്തിച്ച് എന്‍.എസ്.എസ് പ്രവര്‍ത്തകര്‍

എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ കോലം കത്തിച്ചു. മാവേലിക്കര ചെട്ടിക്കുളങ്ങറ കോയിക്കല്‍ തറയിലാണ് സംഭവം. സമുദായ സംഘടനയുടെ തലപ്പത്തിരുന്ന് രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്നുവെന്ന് ആരോപിച്ചാണ് കോലം കത്തിച്ച് പ്രതിഷേധം നടത്തിയത്.

ചെട്ടികുളങ്ങര 14ാം നമ്പര്‍ എന്‍എസ്എസ് കരയോഗത്തിലെ ഒരു വിഭാഗം പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇന്നലെ വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേല്‍ക്കുന്ന സമയത്തായിരുന്നു കോലം കത്തിച്ചത്. അതേസമയം പ്രതിഷേധവുമായി എത്തിയവര്‍ പരസ്യ പ്രതികരണത്തിന് തയ്യാറായില്ല.