Sunday, May 19, 2024
keralaNewsObituary

സീരിയല്‍ താരം മഞ്ജു സ്റ്റാന്‍ലി കോവിഡ് ബാധിച്ച് മരിച്ചു

സിനിമ സീരിയല്‍ താരം മഞ്ജു സ്റ്റാന്‍ലി കോവിഡ് ബാധിച്ച് മരിച്ചു. സിനിമയിലും സീരിയലിലും ക്യാരക്ടര്‍ റോളുകള്‍ ചെയ്തു വരികയായിരുന്ന മഞ്ജു കൊച്ചിയിലായിരുന്നു താമസം. ഒരു മകളുണ്ട്. അജി മേടയിലിന്റെ പുതിയ സിനിമയായ ഫെയര്‍ ആന്‍ഡ് ലൗലിയില്‍ അഭിനയിച്ചു വരികയായിരുന്നു. സിനിമാ പ്രവര്‍ത്തകനും മ്യൂസിക്ക് ടീമുകളിലെ പ്രധാനിയുമായ ടെന്നിസാന്റെ സഹോദരനായ പട്ടം സ്റ്റാന്‍ലിയുടെ മകളാണ് മഞ്ജു. താരത്തിന് ആദരാഞ്ജലികളുമായി സഹപ്രവര്‍ത്തകരെത്തി.