Thursday, May 2, 2024
keralaNews

സംസ്ഥാനത്ത് സ്‌കൂളുകളില്‍ ജൂണ്‍ ഒന്നിന് പ്രവേശനോത്സവം.

സംസ്ഥാനത്തെ സ്‌കൂളുകളില്‍ ജൂണ്‍ ഒന്നിന് പ്രവേശനോത്സവം. സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്തെ കഴക്കൂട്ടം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. സ്‌കൂളുകള്‍ തുറക്കുന്നതിനു സജ്ജമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത സ്‌കൂള്‍ കെട്ടിടങ്ങള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കില്ല എന്നും അദ്ദേഹം പറഞ്ഞു.