Wednesday, May 15, 2024
keralaNews

ലോക് ഡൗണ്‍ ഇളവുകളുടെ പുതുക്കിയ മാനദണ്ഡങ്ങള്‍ പുറത്തിറക്കി.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ലോക് ഡൗണ്‍ ഇളവുകളുടെ പുതുക്കിയ മാനദണ്ഡങ്ങള്‍ പുറത്തിറക്കി.ഏഴു ദിവസത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തില്‍ തദ്ദേശ സ്ഥാപനങ്ങളിലെ ലോക് ഡൗണ്‍ മുന്‍പുള്ളതുപോലെ തന്നെ തുടരും. ലോക് ഡൗള്‍ ഇളവുകളും നിയന്ത്രണങ്ങളും കാറ്റഗറി അനുസരിച്ചുള്ള പ്രദേശങ്ങള്‍ക്ക് ആദ്യത്തേതുപോലെ തന്നെ ബാധകമായിരിക്കും. ഒരു തരത്തിലും ഇതിന് ഇളവ് അനുവദിക്കില്ല. ജൂലൈ 24, 25 (ശനി, ഞായര്‍ ) തീയതികളില്‍ സമ്പൂര്‍ണ്ണ ലോക് ഡൗണ്‍ ആയിരിക്കും.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തിനു മുകളിലുള്ള തദ്ദേശ സ്ഥാപനങ്ങളില്‍ ജൂലൈ 23 വെള്ളിയാഴ്ച മാസ് ടെസ്റ്റ് ക്യാമ്പയ്ന്‍ നടത്തും.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ള പ്രദേശങ്ങളില്‍ ദിവസേനയുള്ള കോവിഡ് ടെസ്റ്റിന്റെ എണ്ണം വര്‍ധിപ്പിക്കാനും നിര്‍ദ്ദേശം നല്‍കി.