Saturday, May 18, 2024
keralaNewsUncategorized

പ്രണയം നിരസിച്ചു ബ്ലേഡുമായി പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തി അതിക്രമം: യുവാവ് പിടിയില്‍

കൊല്ലം: പ്രണയം നിരസിച്ചതിന് നിരസിച്ചതിന് പെണ്‍കുട്ടിയുടെ വീട്ടില്‍ കയറി അതിക്രമം നടത്തിയ യുവാവ് പിടിയില്‍. മയ്യനാട് സ്വദേശി ഷംനാദിനെയാണ് ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച്ച പെണ്‍കുട്ടി താമസിക്കുന്ന വീട്ടില്‍ കയറി ഭീഷണിപ്പെടുത്തുകയും കയ്യില്‍ കരുതിയിരുന്ന ബ്ലേഡ് ഉപയോഗിച്ച് മുറിവേല്‍പ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയിലാണ് ഷംനാദിനെ പൊലീസ് അറസ്റ്റ് ചെയ്തത്.