കോട്ടയം :നട്ടാശ്ശേരിയില്‍ സില്‍വര്‍ലൈന്‍ സര്‍വേ പുനരാരംഭിച്ചു. മൂന്നിടത്ത് കല്ലിട്ടു. പ്രതിഷേധവുമായി നാട്ടുകള്‍ സ്ഥലത്ത് ഒത്തുചേര്‍ന്നിട്ടുണ്ട്. കല്ലുകള്‍ സ്ഥാപിച്ചാല്‍ പിഴുതു കളയുമെന്നു നാട്ടുകാര്‍ അറിയിച്ചു. സംഘര്‍ഷസാധ്യത നിലനില്‍ക്കുന്നതിനാല്‍ സ്ഥലത്തു വന്‍ പൊലീസ് സന്നാഹമുണ്ട്.