തിരുവനന്തപുരത്ത് മയക്കുമരുന്ന് കേസ് പ്രതി നാല് പൊലീസുകാരെ കുത്തി പരിക്കേല്പിച്ചു
തിരുവനന്തപുരം: മയക്കുമരുന്ന് കേസ് പ്രതിയെ പിടികൂടാനുള്ള ശ്രമത്തിനിടെ നാല് പൊലീസുകാര്‍ക്ക് കുത്തേറ്റു. മയക്കുമരുന്ന് കേസ് പ്രതി അനസിനെ പിടികൂടുന്നതിനിടെയാണ് പൊലീസുകാര്‍ക്ക് കുത്തേറ്റത്. കല്ലമ്പലം പൊലീസ് സ്റ്റേഷനിലെ നാല് പോലീസുകാരെയാണ് അനസ് കുത്തിയത്.ശ്രീജിത്ത്,വിനോദ്, ചന്തു, ജയന് എന്നീ പൊലീസുകാര്‍ക്കാണ് കുത്തേറ്റത്. ഇവരില്‍ രണ്ട് പേര് ഗുരുതരാവസ്ഥയിലാണ്. പരിക്കേറ്റ പൊലീസുകാരെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.അക്രമവിവരം അറിഞ്ഞ് കൂടുതല്‍ പൊലീസുകാര്‍ എത്തി അനസിനെ കീഴ് പ്പെടുത്തി അറസ്റ്റ് ചെയ്തു. ഇരുപതോളം കേസുകളില്‍ പ്രതിയാണ് അനസെന്നും ഇയാളെ നേരത്തെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നുവെന്നും പൊലീസ് അറിയിച്ചു. പിടികിട്ടാപ്പുള്ളികളെ അറസ്റ്റ് ചെയ്യാനുള്ള പ്രത്യേക സ്ക്വാഡില്‍ ഉള്‍പ്പെട്ട പൊലീസുകാര്‍ക്കാണ് കുത്തേറ്റത്.