Monday, May 20, 2024
keralaNews

കേരളത്തിനെതിരെ കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍.

കേരളത്തിനെതിരെ കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍.സംസ്ഥാനത്ത് കേന്ദ്രഫണ്ട് സംബന്ധിച്ച് തെറ്റായ പ്രചരണമാണ് നടക്കുന്നത്. കേന്ദ്ര വിഹിതങ്ങള്‍ കിട്ടിയതിനുശേഷം കേരളം പദ്ധതികളുടെ പേര് മാറ്റുകയാണെന്നും മന്ത്രി പറഞ്ഞു.ആറ്റിങ്ങലില്‍ വായ്പ വ്യാപന മേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.സംസ്ഥാനങ്ങളുടെ കേന്ദ്ര വിഹിതത്തിനായി കൃത്യമായ പ്രപ്പോസല്‍ സമര്‍പ്പിക്കാന്‍ ധനകാര്യ വകുപ്പിനോട് അവശ്യപ്പെട്ടിട്ടുണ്ട്. രണ്ട് തവണ ആവശ്യപ്പെട്ടെങ്കിലും മറുപടി നല്‍കിയില്ല. കേന്ദ്ര ഫണ്ട് സംബന്ധിച്ച് സംസ്ഥാനത്ത് തെറ്റായ പ്രചാരണം നടക്കുന്നുവെന്ന് നിര്‍മല സീതാരാമന്‍ വ്യക്തമാക്കി