Monday, May 20, 2024
AgriculturekeralaLocal NewsNews

കശുമാവിന്‍ കൃഷിക്കായി മലയോര മേഖലയായ ഇഞ്ചിയാനി ഗ്രാമം ഒരുങ്ങുന്നു

കാഞ്ഞിരപ്പള്ളി: കശുമാവിന്‍ കൃഷിക്കായി മലയോര മേഖലയായ ഇഞ്ചിയാനി ഗ്രാമം ഒരുങ്ങുന്നു. കേരള സംസ്ഥാന കശുമാവ് കൃഷി വികസന ഏജന്‍സി (കെഎസ്എ സി സി ) യാണ് ഇതിനാവശ്യമായ കശുമാവിന്‍തൈകള്‍ വിതരണം ചെയ്യുന്നത്. മുണ്ടക്കയം പഞ്ചായത്ത് 18-ാം വാര്‍ഡായ ഇഞ്ചിയാനി ഗ്രാമത്തിലെ ഓരോ വീടുകളിലും ഓരോ കശുമാവിന്‍ തൈകളാണ് നല്‍കുന്നത്.ഇങ്ങനെ 400 തൈകളാണ് വിതരണം ചെയ്യുക. സൗജന്യമായിട്ടാണ് ഇത് നല്‍കുന്നത്. ഇതിന്റെ സംരക്ഷണം ഓരോ വീട്ടുകാര്‍ക്കുമാണ്. ഏതെങ്കിലും കാരണവശാല്‍ കശുമാവിന്‍ തൈ നശിച്ചു പോയാല്‍ വീട്ടുകാര്‍ തന്നെ പണം മുടക്കി തൈ വാങ്ങി നാട്ടു വെയ്ക്കണം. ഇഞ്ചിയാനി ഹോളി ഫാമിലി ഹൈസ്‌കൂള്‍ മാനേജര്‍ ഫാദര്‍ ജോസഫ് കല്ലും പുറത്തിനാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല. ജില്ലാ പഞ്ചായത്ത് അംഗം പി ആര്‍ അനുപമ മുണ്ടക്കയം പഞ്ചായത്ത് അംഗം ഷീലാഡോമിനിക്കിന് കശുമാവിന്‍ തൈ കൈമാറി വിതരണം ഉല്‍ഘാടനം ചെയ്തു.