ആദ്യ ടെസ്റ്റില്‍ കൂറ്റന്‍ ലീഡിലേക്ക് ഇന്ത്യ
ഹൈദരാബാദ്: ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യ ശക്തമായ നിലയില്‍. രണ്ടാം ദിനം കളിനിര്‍ത്തുമ്പോള്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 421 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. 81* റണ്‍സുമായി രവീന്ദ്ര ജഡേജയും 35* റണ്‍സുമായി അക്ഷര്‍ പട്ടേലുമാണ് ക്രീസില്‍. ഇന്ത്യയ്ക്ക് നിലവില്‍ 175 റണ്‍സിന്റെ ലീഡുണ്ട്.ഒരു വിക്കറ്റ് നഷ്ടത്തില്‍ 119 റണ്‍സെന്ന നിലയിലാണ് ഇന്ത്യ കളി തുടങ്ങിയത്. മികച്ച പ്രകടനം കാഴ്ച വച്ച യശസ്വി ജയ്സ്വാളിനെ(80) ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ നഷ്ടമായി. ശുഭ്മാന്‍ ഗില്‍(23), കെഎല്‍ രാഹുല്‍(86), ശ്രേയസ് അയ്യര്‍(35), എസ് ഭരത്(41), ആര് അശ്വിന്(1), രോഹിത് ശര്‍മ്മ(24) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. നേരത്തേ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 246 റണ്‍സിന് പുറത്തായിരുന്നു. ഇംഗ്ലണ്ടിന്റെ ബാറ്റിംഗ് നിരയെ തകര്‍ത്തത് മൂന്ന് വിക്കറ്റ് വീതമെടുത്ത രവിചന്ദ്ര അശ്വിനും രവീന്ദ്ര ജഡേജയും ചേര്‍ന്നാണ്. മുഹമ്മദ് സിറാജും അക്സര്‍ പട്ടേലും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. 70 റണ്‍സെടുത്ത നായകന് ബെന്‍ സ്റ്റോക്സാണ് ഇംഗ്ലണ്ട് നിരയിലെ ടോപ് സ്കോറര്‍.