Thursday, May 16, 2024
keralaNews

എറണാകുളത്തും തൃശൂരിലുമായി രണ്ടിടത്ത് ആനയിടഞ്ഞു.

എറണാകുളത്തും തൃശൂരിലുമായി രണ്ടിടത്ത് ആനയിടഞ്ഞു.എറണാകുളം പെരുമ്പാവൂരിനടുത്ത് ഇടവൂരില്‍ ക്ഷേത്ര ഉത്സവത്തിന് കൊണ്ടുവന്ന കൊളക്കാട് ഗണപതിയെന്ന ആനയാണ് ഇടഞ്ഞത്. ഇടവൂര്‍ ശങ്കരനാരായണ ക്ഷേത്രത്തിലാണ് ഉത്സവം നടക്കുന്നത്. ആനയെ തളക്കാന്‍ സാധിച്ചത് വലിയ അപകടമൊഴിവാക്കി.

തൃശ്ശൂരില്‍ എടമുട്ടത്ത് തൈപ്പൂയ്യാഘോഷത്തിനിടെയാണ് ആനയിടഞ്ഞത്. രാവിലെ പതിനൊന്ന് മണിയോടെ ശീവേലിക്കിടെയായിരുന്നു സംഭവം. ഉടന്‍ തന്നെ ആനയെ തളക്കാനായതിനാല്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവായി. ആനപ്പുറത്തിരുന്നവര്‍ താഴേക്ക് ചാടി രക്ഷപെട്ടു. ഇതിനിടെ ക്ഷേത്രത്തിന് പുറത്ത് നിന്ന നാല് ആനകളില്‍ ഒരെണ്ണം പേടിച്ചോടിയതും പരിഭ്രാന്തി പരത്തി. പാപ്പാന്‍മാരും എലഫന്റെ സ്‌ക്വാഡും ചേര്‍ന്ന് ആനയെ ക്യാപ്ച്ചര്‍ ബെല്‍റ്റിട്ട് തളച്ചു.