Sunday, May 12, 2024
keralaNews

തൃക്കാക്കരയില്‍ പോളിംഗ് 55.76 ശതമാനമായി

തൃക്കാക്കരയില്‍ ഔദ്യോഗിക കണക്കനുസരിച്ച് ഉച്ചയ്ക്ക് മൂന്ന് മണിയോടെ പോളിംഗ് 55.76 ശതമാനമായി. ഇനിയും മൂന്ന് മണിക്കൂര്‍ കൂടി വോട്ട് ചെയ്യാന്‍ അവസരമുണ്ട്.പോളിംഗ് 75 ശതമാനം കടക്കുമെന്ന പ്രതീക്ഷയില്‍ മുന്നണികള്‍. ആദ്യമണിക്കൂറുകളില്‍ എല്ലാ ബൂത്തുകളില്‍ നീണ്ട ക്യൂ ആയിരുന്നു.
രാവിലെ പത്ത് മണിക്ക് ശേഷം മന്ദഗതിയിലായ തൃക്കാക്കരയിലെ വോട്ടിംഗ് വീണ്ടും ശക്തിപ്പെട്ടു. ഉച്ചയ്ക്ക് ഒരു മണി സമയത്തും നഗരമണ്ഡലത്തിലെ ബൂത്തുകളില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഔദ്യോഗിക കണക്കനുസരിച്ച് പോളിംഗ് 55.76 ശതമാനം പിന്നിട്ടു.തൃക്കാക്കരയില്‍ മഴ മാറി നില്‍ക്കുന്നു. വോട്ട് രേഖപ്പെടുത്തി സ്ഥാനാര്‍ത്ഥികള്‍ ബൂത്തുകള്‍ സന്ദര്‍ശിക്കുന്നു.