Wednesday, May 15, 2024
Uncategorized

വൈദ്യപരിശോധനയ്ക്കെത്തിച്ച പ്രതി പോലീസിന്റെ കണ്ണുവെട്ടിച്ച് മുങ്ങി

കൊല്ലം: പോലീസ് കസ്റ്റഡിയിയില്‍ നിന്നും വൈദ്യപരിശോധനയ്ക്കെത്തിച്ച പ്രതി വിലങ്ങുമായി പോലീസിന്റെ കണ്ണുവെട്ടിച്ച് മുങ്ങി. കല്ലുവാതുക്കല്‍ സ്വദേശി വിഷ്ണുവാണ് രക്ഷപ്പെട്ടത്. ഇയാള്‍ക്കായി പോലീസ് ഊര്‍ജ്ജിത അന്വേഷണം ആരംഭിച്ചു.ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. പീഡനക്കേസ് പ്രതിയാണ് വിഷ്ണു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വൈദ്യപരിശോധനയ്ക്കായി എത്തിച്ചതായിരുന്നു ഇയാളെ. നെടുങ്ങോലം പ്രാഥമികാരോഗ്യ കേന്ദ്രത്തിലായിരുന്നു വൈദ്യപരിശോധനയ്ക്കായി എത്തിച്ചത്. എന്നാല്‍ ഇതിനിടെ പോലീസിന്റെ കണ്ണുവെട്ടിച്ച് കടക്കുകയായിരുന്നു.