Sunday, May 12, 2024
keralaNews

മുഖ്യമന്ത്രി അയ്യപ്പനോട് മാപ്പ് പറയണമെന്ന് എ.കെ ആന്റണി.

ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അയ്യപ്പനോട് മാപ്പ് പറയണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. ഇപ്പോള്‍ സ്വാമി അയ്യപ്പനെ ഓര്‍ക്കുന്ന മുഖ്യമന്ത്രിക്ക് അന്ന് ഈ ബോധം ഉണ്ടായില്ലെന്നും മുഖ്യമന്ത്രി അയ്യപ്പനോട് ഖേദംപ്രകടിപ്പിക്കണമെന്നും ആന്റണി ആവശ്യപ്പെട്ടു.

‘ആദ്യഘട്ടത്തില്‍ തെറ്റ് പറ്റിപ്പോയെന്നും വിധി നടപ്പിലാക്കാന്‍ എടുത്തുചാടി ശബരിമല സന്നിധാനം അശുദ്ധമാക്കിയതിന് എന്നോടും സര്‍ക്കാരിനോടും ക്ഷമിക്കണമെന്ന് പറയാന്‍ പിണറായി തയ്യാറാകണം’. അദ്ദേഹം ഖേദം പ്രകടിപ്പിക്കണം. എങ്കില്‍ പിണറായി ഇപ്പോള്‍ അയ്യപ്പനെ ഓര്‍ക്കുന്നതില്‍ ആത്മാത്ഥതയുണ്ടെന്ന് പറയാം. അല്ലെങ്കില്‍ ഇതൊക്കെ കാപട്യമാണെന്നും ആന്റണി പറഞ്ഞു.