Sunday, May 19, 2024
Local NewsNewsUncategorized

മണൽ വാരാൻ അനുമതി നൽകണമെന്ന് ആവശ്യമുയരുന്നു

എരുമേലി: വെള്ളപ്പൊക്കം ഉൾപ്പെടെയുള്ള അപകടങ്ങൾക്ക് വഴിതെളിച്ചേക്കാവുന്ന പമ്പ – അഴുത നദികളിൽ വന്നടിഞ്ഞിട്ടുള്ള മണൽ വാരുന്നതിനുള്ള അനുമതി നൽകണമെന്ന് ആവശ്യം ഉയരുന്നു. സർക്കാരിനും – ത്രിതല പഞ്ചായത്തുകളുടെ വരുമാനവും   ഈ മേഖലയിൽ ജോലി ചെയ്യുന്ന  നൂറുകണക്കിന് തൊഴിലാളികളുടെ ക്ഷേമവും കണക്കിലെടുത്ത്  മണൽ വാരലിന്  അനുമതി നൽകണമെന്നാണ് ആവശ്യപ്പെടുന്നത് . വർഷങ്ങൾക്ക് മുമ്പാണ് ഇവിടെങ്ങളിൽ നിന്നും  മണൽ വാരിയിരുന്നത്. ജലാശയങ്ങളിലെ ആഴമേറിയ സ്ഥലം അടക്കം തീരങ്ങളിലെല്ലാം മണൽ വന്ന്  അടിഞ്ഞതോടെ  വെള്ളപ്പൊക്കത്തിലും വഴിതെളിച്ചിരിക്കുകയാണ് . ഈ സാഹചര്യത്തിലാണ് മണൽ വാരാൻ അനുമതി നൽകണമെന്ന് ആവശ്യമുയർന്നിരിക്കുന്നത്. മണൽ വാരുന്നത് സംബന്ധിച്ച് പൊതുപ്രവർത്തകനായ  പമ്പാവാലി സ്വദേശി ബിനു നിരപ്പേൽ സർക്കാരിന്റെ മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിൽ  അപേക്ഷ നൽകിയിരുന്നു. ഇതിൻെറ അടിസ്ഥാനത്തിൽ സർക്കാർ കാലാകാലങ്ങളിൽ ഇറക്കുന്ന  ഉത്തരവുകളുടെയും ,  ദുരന്തനിവാരണ നിയമങ്ങളുടെയും അടിസ്ഥാനത്തിൽ മാത്രമേ മണൽ വാരുന്നതിനുള്ള  നടപടി സ്വീകരിക്കുകയുള്ളൂവെന്ന മറുപടി ലഭിച്ചതായും ബിനു പറഞ്ഞു .