Sunday, May 12, 2024
keralaNews

പ്ലസ് വണ്‍ വിദ്യാര്‍ഥിനി തൂങ്ങിമരിച്ചു.

പാലക്കാട്: മണ്ണാര്‍ക്കാട് പ്ലസ് വണ്‍ വിദ്യാര്‍ഥിനി തൂങ്ങിമരിച്ചു. പതിനാറുകാരിയായ അഖിനയാണ് ആത്മഹത്യ ചെയ്തത്. ചേറുംകുളം താഴത്തു വീട്ടില്‍ മണികണ്ഠന്റെ മകളാണ് മരിച്ച അഖിന.ഇന്നലെ ഉച്ചയോടെയാണ് അഖിന വീടിനുള്ളില്‍ തൂങ്ങി മരിക്കാന്‍ ശ്രമിച്ചത്. സംഭവം കണ്ടത്തിനെ തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചു. എന്നാല്‍ ഇന്ന് രാവിലെ അഖിനയുടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.