Friday, May 17, 2024
keralaNews

കോവിഡ് വ്യാപനം; മഹാത്മാഗാന്ധി സര്‍വകലാശാല അടച്ചു.

മഹാത്മാഗാന്ധി സര്‍വകലാശാല സംസ്ഥാനത്ത് കോവിഡ് ബാധ വര്‍ധിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ അടച്ചു. നിലവില്‍ സര്‍വകലാശാല മെയ് 9 വരെ തുറക്കില്ല. സര്‍വകലാശാലയിലെ ഫ്രണ്ട് ഓഫീസ് ഉള്‍പ്പെടെ പൂര്‍ണമായാണ് അടച്ചിടും. മെയ് 9 വരെ ഓണ്‍ലൈന്‍ സേവനങ്ങള്‍ മാത്രമേ ഉണ്ടാവുകയുള്ളു. ഓണ്‍ലൈനായി ലഭ്യമാകാത്ത സേവനങ്ങള്‍ക്കുള്ള അപേക്ഷകള്‍ ഇ-മെയില്‍ ചെയ്യാവുന്നതാണ്.
ഭരണവിഭാഗം: [email protected], പരീക്ഷ വിഭാഗം: [email protected].

സംസ്ഥാനത്ത് ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. കോവിഡ് വ്യാപനം കൂടിയ സഹചര്യത്തിലാണ് ഈ തീരുമാനം.നാളെ മുതല്‍ മെയ് 9 വരെയാണ് നിയന്ത്രണങ്ങള്‍. ആവശ്യ കാര്യങ്ങള്‍ക്ക് മാത്രമേ ഈ ദിവസങ്ങളില്‍ പുറത്തിറങ്ങാന്‍ സാധിക്കുകയുള്ളു. അടഞ്ഞ സ്ഥലങ്ങളില്‍ കൂട്ടം കൂടാനും അനുമതി ഇല്ല. 2 മാസ്‌കുകളും കഴിയുമെങ്കില്‍ കയ്യുറയും ധരിക്കണമെന്നും പാല്‍, പച്ചക്കറി, പലവ്യഞ്ജനം, മീന്‍, മാംസം എന്നിവ വില്‍ക്കുന്ന കടകള്‍ തുറക്കാമെന്നും സര്‍ക്കാര്‍ അറിയിച്ചു