Tuesday, May 14, 2024
keralaNewsUncategorized

എറണാകുളം സെന്റ് മേരീസ് ബസിലിക്കയില്‍ ഇരുവിഭാഗവും നേര്‍ക്കുനേര്‍

കൊച്ചി : ജനാഭിമുഖ കുര്‍ബാനയെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് എറണാകുളം സെന്റ് മേരീസ് ബസലിക്കയില്‍ വീണ്ടും സംഘര്‍ഷം. ജനാഭിമുഖ കുര്‍ബാനയെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും പള്ളിക്കുള്ളില്‍ പരസ്പപരം ഏറ്റുമുട്ടി. പള്ളിയിലെ അള്‍ത്താരയിലെ ബലിപീഠം തള്ളിമാറ്റി. വിളക്കുകള്‍ പൊട്ടിവീണു. ഇരുവിഭാഗവും 16 മണിക്കൂറായി പള്ളിയില്‍ തുടരുന്നതിനിടെയാണ് രാവിലെ പത്ത് മണിയോടെ സംഘര്‍ഷമുണ്ടായത്. ഇരുവിഭാഗവും പരസ്പരം ഏറ്റുമുട്ടിയതോടെ വിശ്വാസികളെയും വൈദികരെയും പൊലീസ് പള്ളിക്കുള്ളില്‍ നിന്നും പുറത്തേക്ക് മാറ്റി.  അള്‍ത്താരയില്‍ ബലിപീഠം തള്ളി മാറ്റി, വിളക്കുകള്‍ തകര്‍ത്തു. പള്ളി മുറ്റത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്. ഇരു വിഭാഗവും പള്ളിക്കുള്ളിലേക്ക് തള്ളിക്കയറി. ഇവരെ പുറത്തിറക്കാന്‍ വന്‍ പോലീസ് സന്നാഹം പള്ളിക്കുള്ളിലേക്ക് കയറി. എല്ലാവരേയും ഗേറ്റിന് പുറത്താക്കി. ഇരു വിഭാഗമായും പോലീസ് ചര്‍ച്ച നടത്തും. ഇന്നലെ രാത്രി ആരംഭിച്ച കുര്‍ബാന തര്‍ക്കം രൂക്ഷമായതിനെ പോലീസ് ഇടപെടുകയായിരുന്നു.ഒരു വിഭാഗം ചര്‍ച്ച തയ്യാറായി. ഇന്നലെ വിമത പക്ഷം ജനാഭിമുഖ കുര്‍ബാന നടത്തി.പ്രശ്‌നം ആഭ്യന്തര തര്‍ക്കം മാണെന്ന് സീറോ മലബാര്‍ സഭ .പ്രശ്‌നം പരിഹരിക്കാന്‍ ബിഷപ്പിനെ ചുമതലപ്പെടുത്തി. സംഘര്‍ഷത്തില്‍ മുവാറ്റുപുഴ പോലീസ് കേസെടുത്തു. പ്രശ്‌നമുണ്ടാക്കിയവരെ പോലീസ് തടയുന്നില്ല ഔദ്യോഗിക പക്ഷം ആരോപിക്കുന്നു .