Wednesday, May 15, 2024
keralaNews

കൊച്ചിയില്‍ കെഎസ്ആര്‍ടിസി ബസ് മരത്തിലിടിച്ച് ഡ്രൈവര്‍ മരിച്ചു.

കൊച്ചി വൈറ്റിലക്ക് സമീപം ചക്കരപ്പറമ്പില്‍ കെഎസ്ആര്‍ടിസി ബസ് മരത്തിലിടിച്ച് ഡ്രൈവര്‍ മരിച്ചു. ഡ്രൈവര്‍ തിരുവനന്തപുരം പഴയോട് സ്വദേശി അരുണ്‍ സുകുമാര്‍ (45) ആണ് മരിച്ചത്.അപകടത്തില്‍ 24 പേര്‍ക്ക് പരിക്കേറ്റു. കണ്ടക്ടര്‍ സുരേഷ് ഉള്‍പ്പെടെ രണ്ട് പേരുടെ നില ഗുരുതരമാണ്.പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിലും എറണാകുളം ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. തിരുവനന്തപുരത്തു നിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്ന സൂപ്പര്‍ ഡിലക്‌സ് ബസ് പുലര്‍ച്ചെ നാല് മണിയോടെയാണ് അപകടത്തില്‍പ്പെട്ടത്. മീഡിനില്‍ ഇടിച്ച് കയറിയതിനുശേഷമാണ് മരത്തില്‍ ഇടിച്ചത്.