Thursday, May 16, 2024
keralaNews

എരുമേലിക്ക് നാണക്കേടും മാനക്കേടുമായി ഒരു ടൗണ്‍

ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ എത്തുന്ന ശബരിമല തീര്‍ത്ഥാടനത്തിന്റെ പ്രധാന കേന്ദ്രമായ എരുമേലിക്ക് മാനക്കേടും നാണക്കേടുമായി ഒരു ടൗണ്‍.കാഞ്ഞിരപ്പള്ളി , മുണ്ടക്കയം, റാന്നി,പമ്പ റോഡുകള്‍ സംഗമിക്കുന്ന സംസ്ഥാന ഹൈവേയായ എരുമേലി ടൗണിന്റെ അവസ്ഥക്കെതിരെയാണ് ജനകീയ പ്രതിഷേധം ഉയരുന്നത്.പഞ്ചായത്തിന് പുറത്തു നിന്നും ആരെങ്കിലും എരുമേലി ടൗണില്‍ എത്തിയാല്‍ ശബരിമല വനപ്രദേശത്തിന്റെ പ്രതീതി ഉണ്ടാക്കുന്ന രീതിയിലാണ് എരുമേലി ടൗണ്‍.എരുമേലിയെ വികസന പദ്ധതികള്‍ കൊണ്ട് വീര്‍പ്പുമുട്ടിക്കുന്ന,വാഗ്ദാനങ്ങളുടെ പെരുമഴ നല്‍കുന്ന നേതാക്കന്മാരും, മുന്നണികളും സദാസമയം തെക്ക് -വടക്ക് നടക്കുന്ന എരുമേലി ടൗണിന്റെ ദയനീയ സ്ഥിതിയാണ് പ്രതിഷേധത്തിനും കാരണമായിരിക്കുന്നത്.

എരുമേലി ടൗണില്‍ സ്ഥാപിച്ചിട്ടുള്ള ദിശബോര്‍ഡുകളുടെ ചുവട്ടില്‍ കാടുകളും കിളിര്‍ത്തതോടെ നാണക്കേട് പൂര്‍ത്തിയായി. ഈ കാടുകള്‍ പറിച്ച് കളയാന്‍ പോലും ബന്ധപ്പെട്ടവര്‍ തയ്യാറാകുന്നില്ലെന്നും നാട്ടുകാര്‍ പറഞ്ഞു.എരുമേലി പോലീസ് സ്റ്റേഷന്‍ ദുരിത സ്ഥിതിയില്‍ നാണക്കേട് തോന്നിയ ഉന്നതാധികാരികള്‍ ലക്ഷങ്ങള്‍ ചിലവഴിച്ച് പോലീസ്‌സ്റ്റേഷന്‍ നവീകരിച്ചിട്ടും -എരുമേലി ടൗണിന് എല്ലാവരും അവഗണിക്കുകയായിരുന്നു.ത്രിതലപഞ്ചായത്ത്ജനപ്രതിനിധികള്‍,എംഎല്‍എ,എംപി,മന്ത്രിമാര്‍ , മരാമത്ത്, പോലീസ് അടക്കമുള്ള വിവിധ വകുപ്പുകള്‍ മേധാവികള്‍ എല്ലാവരും സഞ്ചരിക്കുന്ന എരുമേലി ടൗണ്‍ ഇങ്ങനെ നാണക്കേടായി ഇപ്പോഴും തുടരുന്നത്. എല്ലാറ്റിനുമുപരി മതമൈത്രിയുടെ ഈറ്റില്ലെമെന്ന് കൊട്ടിഘോഷിക്കുന്ന എരുമേലി ടൗണ്‍,വാവരുപള്ളിയും,പേട്ടകൊച്ചമ്പലം നിറഞ്ഞ സാന്നിധ്യമായി നിലനില്‍ക്കുന്ന എരുമേലി ടൗണില്‍ കുറേ ബോര്‍ഡുകളും,ചുവട്ടില്‍ കുറെ കാടുകളുമാണ് ഉള്ളത്.

അല്‍പമെങ്കിലും നാണക്കേട് തോന്നുന്ന ഏതൊരു ജനപ്രതിനിധിക്കും വേണമെങ്കില്‍ ഈ നാണക്കേട് മാറ്റാന്‍ പരാതിയോ – മറ്റ് നടപടികളോ സ്വീകരിക്കാനാകും.എന്നാല്‍ അങ്ങനെ ഒരു ശ്രമം ഉണ്ടായതായി നാട്ടുകാര്‍ക്ക് അറിവില്ല.ശബരിമല തീര്‍ത്ഥാടന കേന്ദ്രമായ എരുമേലിയില്‍ വിവിധ വികസന പദ്ധതികളുടെ പേരില്‍ ലക്ഷങ്ങളും കോടികളും ചെലവഴിക്കുമ്പോഴാണ് ടൗണ്‍ കാടുപിടിച്ച് കിടക്കുന്നത് .
എരുമേലി ടൗണില്‍ ഒരു ട്രാഫിക് ഐലന്‍ഡ് സ്ഥാപിക്കാന്‍ ഭരണകൂടത്തിന് കഴിയില്ലെങ്കില്‍ ഏതെങ്കിലും ഒരു സ്വകാര്യ കമ്പനി ഏല്‍പ്പിച്ചാല്‍ അവര്‍ ചെയ്യുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.കാടുകയറുന്ന എരുമേലി ടൗണില്‍ – ജനപ്രതിനിധികളുടെ വികസന പദ്ധതികളിലും കാടുകയറുമോയെന്ന ചോദ്യമാണ് നാട്ടുകാര്‍ ഉന്നയിക്കുന്നത് .