Tuesday, May 21, 2024
keralaLocal NewsNews

എരുമേലി – മുണ്ടക്കയം റോഡില്‍ അര്‍ദ്ധരാത്രി കാട്ടുപോത്ത് ഇറങ്ങി.

എരുമേലി : മഞ്ഞളരുവിയിക്ക് സമീപം ശബരിമല വനാതിര്‍ത്ഥി മേഖലയില്‍ അര്‍ദ്ധരാത്രി കാട്ടുപോത്ത് ഇറങ്ങി.കഴിഞ്ഞ ദിവസം ചൊവ്വാഴ്ച രാത്രി 12 കഴിഞ്ഞാണ് എരുമേലി – മുണ്ടക്കയം റോഡില്‍ മഞ്ഞളരുവിയിക്ക് സമീപം കാട്ടുപോത്ത് ഇറങ്ങിയത്.എരുമേലി വാഴക്കാല കറുകാഞ്ചേരിയില്‍ വീട്ടില്‍ മാഹീനും സുഹൃത്തും മുണ്ടക്കയത്ത് സിനിമ കഴിഞ്ഞ് മടങ്ങി വരുന്നതിനിടെയാണ് കാട്ടുപോത്തിനെ കണ്ടത് .കാട്ടുപോത്തിനെ കണ്ട് മറ്റൊരു ബൈക്ക് യാത്രക്കാരന്‍ പേടിച്ച് റോഡില്‍ നില്‍ക്കുകയായിരുന്നുവെന്നും,അര മണിക്കൂറോളം റോഡില്‍ നില്‍ക്കുകയും നിരവധി വാഹനങ്ങള്‍ എത്തിയതായും മാഹീന്‍ പറഞ്ഞു.
കാട്ടുപോത്ത് എരുമേലി ഭാഗത്തേക്ക് തന്നെ റോഡിലൂടെ നടന്നു വരുകയും പെട്ടെന്ന് സമീപത്തുള്ള റബ്ബര്‍ തോട്ടത്തിലേക്ക് കയറിപ്പോയതായും മുഹീന്‍ പറഞ്ഞു.എരുമേലി പോലീസില്‍ വിവരമറിയിച്ചതായും മാഹീന്‍ പറഞ്ഞു.