Saturday, May 18, 2024
keralaLocal NewsNews

എരുമേലിയിൽ കോവിഡ് ; മുന്നറിയിപ്പ് നൽകി തുടങ്ങി. 

എരുമേലിയിൽ  കോവിഡ്  രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കർശന നിർദ്ദേശങ്ങൾക്ക് പുറമേ പഞ്ചായത്തധികൃതർ മുന്നറിയിപ്പ് നൽകി തുടങ്ങി.ഇന്നലെ കോവിഡ്  വ്യാപനം സംബന്ധിച്ച് പഞ്ചായത്തിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകൾ  യോഗം ചേർന്നിരുന്നു.ഇന്ന് നടന്ന ടെസ്റ്റിൽ 21 പേർക്ക് കോവിഡ്  സ്ഥിരീകരിച്ചിരുന്നു.നിലവിൽ 134 പേരാണ് ചികിൽസയിലുള്ളത്.റ്റി പി ആർ -11.7% മാണ്. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രം ഒന്നിടവിട്ട ദിവസങ്ങളിൽ തുറക്കുക. അനാവശ്യമായി പൊതുസ്ഥലങ്ങളിൽ ഇറങ്ങാതിരിക്കുക തുടങ്ങി നിരവധി നിർദ്ദേശങ്ങളാണ് നൽകിയത്.ഓട്ടോ – ടാക്‌സി ഡ്രൈവര്‍മാര്‍ നിര്‍ബന്ധമായും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കയ്യില്‍ കരുതണം.രണ്ട് ഡോസ് വാക്‌സിന്‍ ലഭിച്ചവര്‍ വാക്‌സിനേറ്റഡ് സര്‍ട്ടിഫിക്കറ്റ് കരുതിയാല്‍ മതിയാകും.ഈ രണ്ടു സര്‍ട്ടിഫിക്കറ്റുകളും കയ്യില്‍ ഇല്ലാത്തവര്‍ 7 ദിവസം നിരത്തിലിറങ്ങാന്‍ പാടില്ല.ഒരു ആഴ്ചത്തേക്ക് കുടുംബശ്രീ യോഗങ്ങള്‍ ഉണ്ടായിരിക്കുന്നതല്ല. 23 വാര്‍ഡുകളിലും തൊഴിലുറപ്പ് ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ നിര്‍ബന്ധമായും കോവിഡ് ടെസ്റ്റ് നടത്തണം അല്ലങ്കില്‍ രണ്ട് ഡോസ് വാക്‌സിന്‍ ലഭിച്ചവര്‍ ആയിരിക്കണം.ഇതിന് പുറമേയാണ് ഇന്ന്  അനൗൺസ്മെന്റിലൂടെ  മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്.കടുത്ത ചുമ,പനി ഉള്ളവർ നിർബന്ധമായും ടെസ്റ്റ് നടത്തണമെന്നും നിർദ്ദേശം.