Tuesday, May 21, 2024
keralaLocal NewsNews

എരുമേലിയിലെ ആചാരാനുഷ്ഠാനങ്ങൾ ലോകത്തിന് മാതൃകയാണ് എസ് എസ് ജീവൻ

എരുമേലി: ലോകത്തിന് നൽകുന്ന ഏറ്റവും വലിയ സന്ദേശമാണ്  എരുമേലിയിലെ ആചാരഅനുഷ്ഠാനങ്ങൾ എന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം അഡ്വ.  എസ്.എസ്.ജീവൻ പറഞ്ഞു.ശബരിമല തീർത്ഥാടനത്തിന്റെ ഭാഗമായി ജനുവരി 11ന് എരുമേലിയിൽ  നടക്കുന്ന പേട്ടതുള്ളലുമായി ബന്ധപ്പെട്ട  ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി  എത്തിയതായിരുന്നു അദ്ദേഹം. തിന്മയുടെ മേൽ നന്മയുടെ വിജയം പോലെ –  ഇരുട്ടിനെ അകറ്റി വെളിച്ചം വീശുന്ന ആചാര അനുഷ്ഠാനങ്ങളാണ്  ലോകത്തിന്  നൽകുന്നത്. മാനവരാശിക്ക്  എരുമേലി നൽകുന്ന സന്ദേശമാണ് മതസൗഹാർദ്ദം .  എരുമേലി പേട്ടതുള്ളലും –  ചന്ദനക്കുടവും എല്ലാം ഈ ഐക്യത്തെ ഊട്ടി ഉറപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട എത്തുന്ന മുഴുവൻ അയ്യപ്പഭക്തർക്കും ദേവസ്വം  ബോർഡ് ഏറ്റവും മികച്ച സൗകര്യങ്ങളാണ് ഒരുക്കിയതെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് അംഗം സുഭേഷ് സുധാകരൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്  അനുശ്രീ സാബു,  പ്ലാന്റേഷൻ കോർപ്പറേഷൻ ചെയർമാൻ ഒ പി എ സലാം, ദേവസ്വം ഡെപ്യൂട്ടി കമ്മീഷണർ സുനിൽകുമാർ , അസിസ്റ്റൻറ് കമ്മീഷണർ  ആർ. പ്രകാശ്, എരുമേലി ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീധര ശർമ്മ, ദേവസ്വം മരാമത്ത് ഓഫീസർ എസ് . വിജയമോഹനർ ,  സി പി ഐ മണ്ഡലം എക്സിക്യൂട്ടീവ് അംഗങ്ങളായ വി പി സുഗതൻ , വിനീത് പനമൂട്ടിൽ,
കാഞ്ഞിരപ്പള്ളി മണ്ഡലം സെക്രട്ടറി  എം എ ഷാജി , ലോക്കൽ കമ്മറ്റി അംഗം അബ്ദുൽ ജലീൽ എന്നിവർ ചർച്ചകളിൽ പങ്കെടുത്തു..