Thursday, May 16, 2024
keralaLocal NewsNews

എരുമേലിയില്‍ നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി പോസ്റ്റ് ഇടിച്ചു തകര്‍ത്തു

നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി പോസ്റ്റ് ഇടിച്ചു തകര്‍ത്തു. ഇന്ന് ഉച്ചയോടെയാണ് സംഭവം.പത്തനംതിട്ട സ്വദേശികളായ രണ്ടംഗ സംഘം സഞ്ചരിച്ച കാറാണ് കരിങ്കല്ലും മൂഴിയില്‍ അപകടത്തില്‍പ്പെട്ടത് .എരുമേലിയിലേക്ക് വരുന്നതിനിടെ നിയന്ത്രണം തെറ്റിയ കാര്‍ റോഡരികിലെ വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു. ഇതുകൊണ്ട് മറ്റ് അപകടങ്ങള്‍ ഒന്നു മുണ്ടായില്ല.അപകടത്തില്‍ കാറിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു.ആര്‍ക്കും പരിക്കില്ല. എന്നാല്‍ കാറിലുണ്ടായിരുന്ന രണ്ടുപേരും മദ്യപിച്ചിരുന്നതായി പോലീസ് പറഞ്ഞു. ഇതുവരെ കേസെടുത്തിട്ടില്ലെന്നും പോലീസ് പറഞ്ഞു.