Thursday, April 25, 2024
keralaNews

ഇലന്തൂരില്‍ നരബലിക്കിരയായ റോസ്ലിയുടെ മകളുടെ ഭര്‍ത്താവ് മരിച്ച നിലയില്‍

ഇലന്തൂരില്‍ നരബലിക്കിരയായ റോസ്ലിയുടെ മകളുടെ ഭര്‍ത്താവ് മരിച്ച നിലയില്‍. തൃശൂര്‍ എങ്കക്കാടുള്ള വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. കട്ടപ്പന വട്ടോളി വീട്ടില്‍ ബിജുവാണ് (44) മരിച്ചത്. ഭാര്യ മഞ്ജു വര്‍ഗീസ് എറണാകുളത്തെ വീട്ടിലേക്ക് മകനുമായി പോയിരുന്നതിനാല്‍ ബിജു വീട്ടില്‍ തനിച്ചായിരുന്നു.റോസ്ലിന്റെ മൃതദേഹം അടുത്തിടെയാണ് കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്ന് ബന്ധുക്കള്‍ക്ക് കൈമാറിയത്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയോടെയാണ് ഏറ്റുവാങ്ങി സംസ്‌കരിച്ചത്. റോസ്ലിന്റെ മക്കളായ മഞ്ജുവും സഞ്ജുവുമാണ് മൃതദേഹം ഏറ്റുവാങ്ങിയത്.