Wednesday, May 15, 2024
keralaNewsUncategorized

കണ്ണൂരിലാണ് സംഭവം; ആക്രമിച്ചത് അയല്‍വാസി

കണ്ണൂര്‍: കണ്ണൂര്‍ കോളയാടില്‍ അമ്മയ്ക്കും മക്കള്‍ക്കും വെട്ടേറ്റു. കോളയാട് മീനചൂടിയിലെ ശൈലജ, മകന്‍ അഭിജിത്ത് , മകള്‍ അഭിരാമി എന്നിവര്‍ക്കാണ് വെട്ടേറ്റത്. വഴിത്തര്‍ക്കത്തെ തുടര്‍ന്നുള്ള സംഘര്‍ഷത്തിലാണ് അമ്മയ്ക്കും രണ്ടു മക്കള്‍ക്കും വെട്ടേറ്റത്. മൂന്ന് പേരെയും തലശേരിയിലെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. അയല്‍വാസിയായ രാജനാണ് വെട്ടി പരിക്കേല്‍പ്പിച്ചതെന്നാണ് ഇവരുടെ പരാതി. ഇയാളിപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്. മൂന്ന് പേരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. രാജന്‍ ശൈലജയെ ആക്രമിക്കുന്നത് കണ്ട് തടയാന്‍ ശ്രമിച്ചപ്പോഴാണ് മക്കള്‍ക്കും വെട്ടേറ്റത്. ശൈലജയ്ക്കും മകനും തലയിലും അഭിരാമിക്ക് കൈയ്യിലുമാണ് പരിക്കേറ്റിരിക്കുന്നത്.