Sunday, May 19, 2024
indiakeralaNews

സഭാ ഭൂമിയിടപാട് കേസിലാണ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്ക് തിരിച്ചടിയായത്

ദില്ലി: സിറോ മലബാര്‍ സഭ ഭൂമിയിടപാട് കേസില്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്ക് തിരിച്ചടി. സഭാ ഭൂമിയിടപാട് കേസുകള്‍ റദ്ദാക്കണമെന്ന ജോര്‍ജ് ആലഞ്ചേരിയുടെ ഹര്‍ജി സുപ്രീംകോടതി തള്ളി. ഹൈക്കോടതി സ്വീകരിച്ച ചില തുടര്‍ നടപടികളില്‍ സുപ്രീംകോടതിക്ക് അതൃപ്തി. കേസില്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി വിചാരണ നേരിടണം എന്ന ഹൈക്കോടതി വിധി നിലനില്‍ക്കും. സഭയുടെ ഭൂമി ഇടപാടുകളിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി ജോഷി വര്‍ഗീസാണ് ഹര്‍ജി നല്‍കിയത്. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അടക്കം 24 പേരാണ് കേസിലെ പ്രതികള്‍. ഇടനിലക്കാരും ഭൂമി വാങ്ങിയവരും പ്രതിപ്പട്ടികയിലുണ്ട്. ആധാരം വിലകുറച്ച് കാണിച്ച് കോടികളുടെ ഇടപാട് നടത്തിയെന്നാണ് ഇഡി കേസ്. നികുതി വെട്ടിപ്പിന് ആദായ നികുതി വകുപ്പ് സഭയ്ക്ക് 6.5 കോടി പിഴ ഇട്ടിരുന്നു.