Thursday, May 9, 2024
keralaNews

ലോറിയില്‍ കൊണ്ടുപോയ കമ്പികള്‍ കുത്തിക്കയറി ബൈക്ക് യാത്രക്കാരന്‍ മരിച്ചു.

തൃശൂരില്‍ ലോറിയില്‍ കൊണ്ടുപോയ കമ്പികള്‍ കുത്തിക്കയറി ബൈക്ക് യാത്രക്കാരന്‍ മരിച്ചു.പട്ടിക്കാട് ദേശീയപാതയില്‍ ചെമ്പൂത്രയിലാണ് അപകടമുണ്ടായത്. പാലക്കാട് പുതുക്കോട് മണപ്പാടം ശ്രേധേഷ് (21) ആണ് മരിച്ചത്. ലോറി പെട്ടെന്ന് നിര്‍ത്തിയപ്പോള്‍ പിന്നില്‍ ബൈക്ക് ഇടിക്കുകയായിരുന്നു. യുവാവിന്റെ കഴുത്തിലും നെഞ്ചിലും കമ്പികള്‍ കുത്തിക്കയറിയെന്നു പൊലീസ് പറഞ്ഞു.