Monday, May 20, 2024
keralaNewsObituary

ഒരു കുടുംബത്തിലെ മൂന്ന് പേരെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി

തൃശ്ശൂര്‍: തൃശ്ശൂരില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. കുന്നംകുളം പന്നിത്തടത്താണ് സംഭവം. അമ്മയും രണ്ടു മക്കളുമാണ് മരിച്ചത്. പന്നിത്തടം ചെറുമാനേംകാട് താമസിക്കുന്ന ഷഫീന, 3 വയസ്സുള്ള അജുവ, ഒന്നര വയസ്സുള്ള അമന്‍ എന്നിവരാണ് മരിച്ചത്. കൂട്ട ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. ഫോറന്‍സിക് വിദഗദ്ധരും നാട്ടുകാരും ബന്ധുക്കളും ഇവിടെയുണ്ട്. പരിശോധനകള്‍ക്ക് ശേഷം മാത്രമേ കൂടുതല്‍ വിവരം പുറത്തുവരൂ.         

 

 

 

 

 

 

 

 

 

മാനസികപ്രശ്‌നങ്ങള്‍ അതിജീവിയ്ക്കാന്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. ഹെല്‍പ്ലൈന്‍ നമ്പര്‍ – 1056, 0471- 2552056) ആത്മഹത്യ ഒന്നിനും പരിഹാരമല്ല.