കൊച്ചിയില്‍ നോറൊ വൈറസ് ബാധയെന്ന് റിപ്പോര്‍ട്ട്.
കൊച്ചിയില്‍ നോറൊ വൈറസ് ബാധയെന്ന് റിപ്പോര്‍ട്ട്. എറണാകുളം കാക്കനാട്ടെ സ്വകാര്യ സ്കൂളില്‍ നോറോ വൈറസ് ബാധ സ്ഥിരീകരിച്ചു. പ്രൈമറി ക്ലാസിലെ 19 വിദ്യാര്‍ഥികളിലാണ് രോഗലക്ഷണങ്ങള്‍ കണ്ടത്. ഇതില്‍ രണ്ട് കുട്ടികളുടെ സാന്പിള്‍ പരിശോധനാ ഫലം കിട്ടിയപ്പോഴാണ് നോറോ വൈറസ് എന്ന് ഉറപ്പിച്ചതെന്ന് സ്കൂള്‍ അധികൃതര്‍ അറിയിച്ചു.സ്കൂളിലെ പ്രൈമറി വിഭാഗം മൂന്ന് ദിവസത്തേക്ക് അടച്ചു. ഒന്നാംക്ലാസിലെ 19 കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും വൈറസ് ബാധയെന്നാണ് സംശയം.കുട്ടികളുടെ സാന്പിള്‍ പരിശോധനയ്ക്ക് അയച്ചു. വൈറസ് ബാധ സ്ഥിരീകരിക്കാതെ ആരോഗ്യ വകുപ്പ് ഗ്യാസ്ട്രോഇന്റസ്റ്റൈനല്‍ രോഗമാണ് നോറോ വൈറസ് മൂലം സംഭവിക്കുന്നത്. വയറിന്റെയും കുടലിന്റെയും അതിരുകളില്‍ വീക്കം സംഭവിക്കുകയും കടുത്ത വയറുവേദനയും ഛര്‍ദ്ദിയും അനുഭവപ്പെടുകയും ചെയ്യും. വയറിളക്കം, വയറുവേദന, ഛര്‍ദ്ദി,പനി, തലവേദന, ശരീരവേദന തുടങ്ങിയവയാണ് നോറോ വൈറസിന്റെ പ്രധാന ലക്ഷണങ്ങള്‍. 1972ലാണ് ആദ്യമായി നോറോ വൈറസ് സ്ഥിരീകരിച്ചത്.മലിനമായ ജലത്തിലൂടെയും, ഭക്ഷണത്തിലൂടെയുമാണ് രോഗം പകരുന്നത്. രോഗബാധയേറ്റ വ്യക്തികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും രോഗം പടരും. രോഗബാധിതനായ വ്യക്തിയില്‍ നിന്ന് പുറത്തെത്തുന്ന സ്രവങ്ങളിലൂടെ വൈറസ് പ്രതലങ്ങളില്‍ തങ്ങി നില്‍ക്കുകയും അവയില്‍ സ്പര്‍ശിക്കുന്നവരുടെ കൈകളിലേക്ക് പടരുകയും ചെയ്യും. കൈകള്‍ കഴുകാതെ മൂക്കിലും വായിലും തൊടുന്നതോടെ വൈറസ് ശരീരത്തില്‍ വ്യാപിക്കുന്നു.അണുബാധ ആമാശയത്തെയും കുടലുകളെയും ബാധിച്ച് ആക്യൂട്ട് ഗ്യാസ്ട്രോഎന്‍ട്രൈറ്റിസ് എന്ന രോഗാവസ്ഥയുണ്ടാക്കും. തുടര്‍ന്ന് 12 മുതല്‍ 48 മണിക്കൂറിനുള്ളില്‍ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങാമെന്ന് വിദഗ്ധര്‍ പറയുന്നു.