Friday, May 17, 2024
keralaNewsObituary

കൊല്ലത്ത് വീട്ടില്‍ കയറി യുവാവിനെ കുത്തിക്കൊന്നു

കൊല്ലം : കൊല്ലം കണ്ണനല്ലൂരില്‍ വീട്ടില്‍ കയറി അയല്‍വാസി യുവാവിനെ കുത്തിക്കൊന്നു. ചേരിക്കോണം സ്വദേശി സന്തോഷ് (42) ആണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ സന്തോഷിന്റെ ബന്ധുവായ പതിനേഴുകാരനും പരിക്കേറ്റു. ബന്ധുവായ ശരത്തിനാണ് പരിക്കേറ്റത്. അയല്‍വാസിയാണ് സന്തോഷിനെ കുത്തിക്കൊന്നത്. മൂന്ന് മണിയോടെയാണ് സംഭവം നടന്നത്. കൊലപാതകത്തില്‍ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചേരിക്കോണം സ്വദേശി പ്രകാശിനെ ആണ് കണ്ണനല്ലൂര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.