Thursday, May 16, 2024
keralaNews

പാലക്കാട് അമ്മയേയും മകനെയും മരിച്ചനിലയില്‍ കണ്ടെത്തി.

പാലക്കാട്: ഒറ്റപ്പാലം പാലപ്പുറത്ത് അമ്മയേയും മകനെയും മരിച്ചനിലയില്‍ കണ്ടെത്തി.ഗ്യാസ് ഗോഡൗണ്‍ റോഡ് നായാടിക്കുന്ന്  സരസ്വതിയമ്മ (68) , മകന്‍ വിജയകൃഷ്ണന്‍ (48) എന്നിവരാണ് മരിച്ചത്. അമ്മയെ കഴുത്തറുത്ത് കൊന്ന് മകന്‍ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അമ്മയെ കഴുത്തില്‍ ആഴമേറിയ മുറിവേറ്റ നിലയിലും മകന്‍ തൂങ്ങി മരിച്ച നിലയിലുമാണ്. ചൊവ്വാഴ്ച രാവിലെ ഒന്‍പതോടെയാണ് കിടപ്പുമുറിയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി പരിശോധനകള്‍ തുടങ്ങി.