Tuesday, May 21, 2024
keralaNews

മോഷ്ടാക്കള്‍ ഉപേക്ഷിച്ച കാണിക്കവഞ്ചി എരുമേലി ഓരുങ്കല്‍കടവില്‍ നിന്നും കണ്ടെടുത്തു .

മോഷണം നടത്തിയതിനുശേഷം മോഷ്ടാക്കള്‍ ഉപേക്ഷിച്ച് കാണിക്കവഞ്ചി മണിമലയാറ്റിലെ എരുമേലി ഓരുങ്കല്‍കടവ് ഭാഗത്തുനിന്നും കണ്ടെടുത്തു.ഇന്ന് രാവിലെയാണ് ഓരുങ്കല്‍ പാലത്തിനു മുകളില്‍ വെള്ളത്തില്‍ കിടക്കുന്നതായി കുളിക്കാനെത്തിയ നാട്ടുകാര്‍ കണ്ടെത്തിയത്.സ്റ്റീല്‍ കൊണ്ട് നിര്‍മ്മിച്ച കാണിക്കവഞ്ചി പണം നിക്ഷേപിക്കുന്ന ഭാഗം തകര്‍ത്ത നിലയിലാണെന്നും എരുമേലി പോലീസ് പറഞ്ഞു. ഏതെങ്കിലും ആരാധനാലയത്തിന്റെ കാണിക്കവഞ്ചി മോഷണത്തിന് ശേഷം പണം കവര്‍ന്ന് ആറ്റില്‍ ഉപേക്ഷിച്ചതാകാമെന്നും പോലീസ് പറയുന്നു.ഇതുസംബന്ധിച്ച് കേസെടുത്തതായി എരുമേലി
പോലീസ് എസ് എച്ച് ഒ സജി ചെറിയാന്‍ പറഞ്ഞു.