സിവിക് ചന്ദ്രനെതിരെ വീണ്ടും പീഡന കേസ്
കോഴിക്കോട്: സാഹിത്യകാരന് സിവിക് ചന്ദ്രനെതിരെ വീണ്ടും പീഡനത്തിന് കേസ് എടുത്ത് പോലീസ്. യുവ എഴുത്തുകാരിയുടെ പരാതിയിലാണ് നടപടി. പരാതിയില്‍ കൊയിലാണ്ടി പോലീസ് ആണ് കേസ് എടുത്തിട്ടുള്ളത്.2020നായിരുന്നു കേസിനാസ്പദമായ സംഭവം. സിവിക് ചന്ദ്രന് ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി. സിവിക് ചന്ദ്രനെതിരെ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തതും കൊയിലാണ്ടി പോലീസ് ആണ്. കഴിഞ്ഞ ആഴ്ചയാണ് സിവിക് ചന്ദ്രനെതിരെ ആദ്യ പരാതിയില്‍ പോലീസ് കേസ് എടുത്തത്.
അതേസമയം ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ സിവിക് ചന്ദ്രന് ഒളിവിലാണ്. സ്വിച്ച് ഓഫ് ആയതിനാല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനും സാധിക്കുന്നില്ല. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ അന്തിമ വിധി വന്നതിന് ശേഷമേ സിവിക് ചന്ദ്രന് തുടര്‍ നീക്കങ്ങള്‍ നടത്തൂ എന്നാണ് നിഗമനം. ഇന്നാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നത്. അപേക്ഷയില്‍ അന്തിമ വിധി വരുന്നതുവരെ അറസ്റ്റ് ചെയ്യരുതെന്ന് പോലീസിന് കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു.