Thursday, May 9, 2024
keralaNews

വാഗമണ്ണിലേക്ക് പോയ ടൂറിസ്റ്റ് ബസ് 20 അടി താഴ്ചയിലേക്ക് മറിഞ്ഞു : 30 വിദ്യാര്‍ഥിനികള്‍ക്ക് പരുക്ക്…

വടക്കാഞ്ചേരി അകമല ധര്‍മശാസ്താ ക്ഷേത്രത്തിനു സമീപം ടൂറിസ്റ്റ് ബസ് 20 അടി താഴ്ചയിലേക്കു മറിഞ്ഞു. മലപ്പുറം പാണ്ടിക്കാട്ടില്‍ നിന്ന് വിദ്യാര്‍ഥികളുമായി വാഗമണ്ണിലേക്കു പോവുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. രാവിലെ ഏഴരയോടെ ആയിരുന്നു അപകടം. ബസില്‍ ഉണ്ടായിരുന്ന മുപ്പതോളം വിദ്യാര്‍ഥിനികളെ ജില്ലാ ആശുപത്രിയിലും മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. ആരുടേയും പരുക്ക് ഗുരുതരമല്ല. പെരിന്തല്‍മണ്ണ ആനമങ്ങാട് അറബിക് കോളജിലെ വിദ്യാര്‍ഥിനികളായിരുന്നു ബസില്‍.