Monday, May 20, 2024
EntertainmentkeralaNews

കൃത്രിമ തെളിവുണ്ടാക്കാനുള്ള അന്വേഷണസംഘത്തിന്റെ ശ്രമമാണ് വധഗൂഢാലോചനാക്കേസ് :ദിലീപ്

നടിയെ ആക്രമിച്ച കേസില്‍ കൃത്രിമ തെളിവുണ്ടാക്കാനുള്ള അന്വേഷണസംഘത്തിന്റെ ശ്രമമാണ് വധഗൂഢാലോചനാക്കേസിനു പിന്നിലെന്ന് ദിലീപ് ഹൈക്കോടതിയില്‍. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെതിരെ ശക്തമായ ആരോപണങ്ങള്‍ പ്രതിഭാഗം കോടതിയില്‍ ഉന്നയിച്ചു. കേസിന്റെ വീഴ്ച എന്താണെന്ന് അന്വേഷണ ഉദ്യോഗസ്ഥന് അറിയാം. ബാലചന്ദ്രകുമാറിന്റെ മൊഴിയിലില്ലാത്തത് എഫ്‌ഐആറില്‍ ചേര്‍ത്തു. അന്വേഷണ ഉദ്യോഗസ്ഥരും ബാലചന്ദ്രകുമാറും ഗൂഢാലോചന നടത്തി. ഡിജിപിക്ക് താന്‍ പരാതി നല്‍കിയതില്‍ ഡിവൈഎസ്പി ബൈജു പൗലോസിന് വൈരാഗ്യമുണ്ട്.ബാലചന്ദ്രകുമാറിന്റെ മൊഴിയിലും എഫ്‌ഐആറിലും വൈരുധ്യങ്ങളുണ്ട്. റെക്കോഡ് ചെയ്ത ടാബും കോപ്പി ചെയ്ത ലാപ്‌ടോപ്പും എവിടെപ്പോയിയെന്ന് ദിലീപ് ചോദിച്ചു. ബാലചന്ദ്രകുമാര്‍ ഹാജരാക്കിയ ശബ്ദരേഖയില്‍ മുറിവാചകങ്ങള്‍ മാത്രമാണ്. ബാലചന്ദ്രകുമാര്‍ ഹാജരാക്കിയ ശബ്ദരേഖ എഡിറ്റ് ചെയ്തതാണെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെ പ്രതിഭാഗം ആരോപിച്ചു. സിനിമയെച്ചൊല്ലിയുള്ള വിരോധവും ബാലചന്ദ്രകുമാറിനുണ്ട്. അന്വേഷണ ഉദ്യോഗസ്ഥരും ബാലചന്ദ്രകുമാറും ഗൂഢാലോചന നടത്തിയെന്നും ആരോപിച്ചു.