Monday, May 20, 2024
HealthindiakeralaNews

കോവിഡ് വരുമെന്ന് ഭയം; കുഞ്ഞിന് വിഷം നല്‍കി യുവതി ജീവനൊടുക്കി

കോവിഡ് ബാധിക്കുമെന്ന ഭയത്തെ തുടര്‍ന്ന് മൂന്ന് വയസുകാരന് വിഷം നല്‍കി യുവതിയും ജീവനൊടുക്കി. തമിഴ്‌നാട്ടിലെ മധുരയിലാണ് സംഭവം. യുവതിയുടെ അമ്മയും രണ്ട് സഹോദരന്‍മാരും വിഷം കഴിച്ചെങ്കിലും രക്ഷപെട്ടു. ജനുവരി എട്ടിന് ജ്യോതിക്ക് കോവിഡ് ബാധിച്ചു. ഇത് അമ്മയോട് പറഞ്ഞതോടെ ഭയന്ന് എല്ലാവരും ഒന്നിച്ച് വിഷം കഴിച്ചു. ആരെയും പുറത്തേക്ക് കാണാതായതോടെ അന്വേഷിച്ചെത്തിയ അയല്‍വാസികളാണ് അവശനിലയില്‍ കുടുംബാംഗങ്ങളെ കണ്ടെത്തിയത്. വിവരമറിയിച്ചതോടെ പൊലീസെത്തി ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും ജ്യോതിയുടെയും കുഞ്ഞിന്റെയും ജീവന്‍ രക്ഷിക്കാനായില്ല.