Monday, May 20, 2024
keralaNews

വയനാട്ടില്‍ വയോധികനെ കൊന്ന് ചാക്കില്‍ കെട്ടി; പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികള്‍ പൊലീസിന് മുന്നില്‍ കീഴടങ്ങി

കല്‍പ്പറ്റ : വയനാട് അമ്പലവയലില്‍ വയോധികനെ കൊന്ന് ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.അമ്പലവയല്‍ സ്വദേശി 68 വയസുകാരന്‍ മുഹമ്മദാണ് മരിച്ചത്.സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികള്‍ പൊലീസിന് മുന്നില്‍ കീഴടങ്ങി.മുഹമ്മദിന്റെ വാടക വീട്ടില്‍ താമസിക്കുന്ന പെണ്‍കുട്ടികളുടെ അമ്മയെ ഇയാള്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചപ്പോള്‍ കോടാലി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് നിഗമനം.