Monday, May 20, 2024
keralaNews

എരുമേലിയില്‍ മുന്‍ ബിഷപ്പ് മാര്‍ മാത്യു അറക്കലിന്റെ പിതാവിന്റെ ശവകുടീരത്തില്‍ മാലിന്യക്കൂമ്പാരം;ഇത് ബോധപൂര്‍വം ചെയ്തതാണ്; ഇത് താലിബാന്‍ ഭീഷണിയാണെന്ന് പി.സി ജോര്‍ജ്ജ്

കാഞ്ഞിരപ്പള്ളി മുന്‍ ബിഷപ്പ് മാര്‍ മാത്യു അറക്കലിന്റെ പിതാവിന്റെ ശവകുടീരത്തില്‍ മാലിന്യക്കൂമ്പാരം കണ്ടതില്‍ പ്രതികരണവുമായി പി സി ജോര്‍ജ്.കഴിഞ്ഞ ദിവസം നേരം വെളുത്തപ്പോള്‍ ശവക്കോട്ടയില്‍ ബിഷപ്പ് മാര്‍ മാത്യു അറയ്ക്കലിന്റെ പിതാവിന്റെയും മാതാവിന്റെയും ശവക്കല്ലറയില്‍ മാലിന്യക്കൂമ്പാരം കണ്ടത്.ഇത് താലിബാന്‍ ഭീഷണിയാണ് എന്നാണ് പി.സി ജോര്‍ജ്ജ് ഉയര്‍ത്തുന്ന ആരോപണം. ഇപ്പോള്‍ പീരുമേട്ടില്‍ ആണ് അറക്കല്‍ പിതാവ് താമസിക്കുന്നത്. അദ്ദേഹം ആര്‍ക്കെതിരെയും ഒന്നും പറഞ്ഞിട്ടില്ലെന്നും അങ്ങനെയിരിക്കെയാണ് മാലിന്യക്കൂമ്പാരം കല്ലറയില്‍ ചാക്കുകെട്ടില്‍ ആണ് വെച്ചത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.