Thursday, May 2, 2024
keralaNews

നിപ്പാ വൈറസ് ;ഏഴ് സാമ്പിളുകള്‍ കൂടി നെഗറ്റീവ്

സംസ്ഥാനത്ത് പരിശോധനയ്ക്ക് അയച്ച് ഏഴ് സാമ്പിളുകള്‍ കൂടി നിപ്പാ നെഗറ്റീവ് ആണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്ജ്. ഇത് വരെ 68 പേരുടെ സാമ്പിളുകള്‍ നെഗറ്റീവായി, 274 പേര്‍ സമ്പര്‍ക്ക പട്ടികയിലുണ്ട്. ഇതില്‍ ഏഴ് പേര്‍ക്കാണ് രോഗലക്ഷണങ്ങളുള്ളത്.പ്രദേശത്ത് നടത്തിയ വീടുകള്‍ കേന്ദ്രീകരിച്ചുള്ള സര്‍വേയില്‍ അസ്വാഭാവിക മരണം ഒന്നും കണ്ടെത്താനായില്ലെന്നും ആരോഗ്യമന്ത്രി അറിയിച്ചു. പ്രദേശത്ത് 89 പേര്‍ക്ക് പനിയുടെ ലക്ഷണങ്ങള്‍ ഉണ്ട്. 2 മൊബൈല്‍ ടീം സ്ഥലത്ത് പരിശോധന നടത്തും. നിപ്പാ സ്ഥിരീകരിച്ചതിന് പിന്നാലെ കണ്ടെയ്ന്‍മെന്റ് സോണ്‍ ആക്കി അടച്ചിടുന്നത് കേന്ദ്ര സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദ്ദേശം അനുസരിച്ചാണെന്നും ആരോഗ്യമന്ത്രി പറയുന്നു.