Tuesday, May 21, 2024
keralaNews

മുണ്ടക്കയത്തെ മദ്യം കടത്തല്‍; ജീവനക്കാര്‍ക്കെതിരെ നടപടി

ലോക് ഡൗണിന്റെ മറവില്‍ കോട്ടയം മുണ്ടക്കയം ബീവറേജ് ഔട്ട്‌ലറ്റില്‍ നിന്നും വിദേശമദ്യം കടത്തിയ സംഭവത്തില്‍ മുഴുവന്‍ ജീവനക്കാര്‍ക്കുമെതിരെ നടപടി സ്വീകരിച്ച് ബെവ്‌കോ. ഷോപ്പ് ഇന്‍ചാര്‍ജ് സൂരജ് സുരേന്ദ്രനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. താത്കാലിക ജീവനക്കാരായ ഡോണ്‍ മാത്യു, ശിവജി, സനല്‍ എന്നിവരെ ജോലിയില്‍ നിന്നും പിരിച്ചുവിടാനും തീരുമാനിച്ചു. ഷോപ്പ് അസിസ്റ്റന്റുമാരായ മൂന്ന് ജീവനക്കാരെ സ്ഥലം മാറ്റും. പുതിയ ജീവനക്കാര്‍ വരുന്നത് വരെ സ്ഥലം മാറ്റിയവര്‍ തുടരാനാണ് തീരുമാനം.