Monday, May 20, 2024
keralaNews

കോട്ടയത്ത് ചരക്ക് ലോറിയും പൊലീസ് ജീപ്പും കൂട്ടിയിടിച്ച് അപകടം.

കടുത്തുരുത്തിയില്‍ പൊലീസ് ജീപ്പും ചരക്ക് ലോറിയും കൂട്ടിയിടിച്ചു മൂന്നു പൊലീസുകാര്‍ക്ക് പരിക്കേറ്റു.കുറവിലങ്ങാട് സി.ഐ.സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തില്‍ പെട്ടത്.കുറവിലങ്ങാട് സിഐ പി.എസ് സംസണ്‍ ,എസ്‌ഐ ടി ആര്‍ ദീപു, എ എസ് ഐ ഷിനോയ് തോമസ് എന്നിവര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വൈക്കം ഡി.വൈ.എസ്.പി. ഓഫീസില്‍ യോഗത്തില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെയാണ് അപകടമുണ്ടായത്.