Sunday, May 19, 2024
keralaNews

എറണാകുളത്തെ ജില്ലാ അതിര്‍ത്തികള്‍ പൂര്‍ണമായും ഇന്ന് രാത്രിയോടെ അടയ്ക്കും

എറണാകുളത്തെ ജില്ലാ അതിര്‍ത്തികള്‍ പൂര്‍ണമായും ഇന്ന് രാത്രിയോടെ അടയ്ക്കുമെന്ന് ആലുവ റൂറല്‍ എസ്പി കെ.കാര്‍ത്തിക്.നിയന്ത്രണങ്ങളില്‍ വിട്ടു വീഴ്ചയുണ്ടാകില്ല. അനാവശ്യ കാര്യങ്ങള്‍ക്ക് പുറത്തിറങ്ങിയാല്‍ കര്‍ശന നടപടിയെന്നും അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകളിലേക്ക് കൂട്ടമായി എത്തരുതെന്നും എസ്.പി പറഞ്ഞു.

എറണാകുളത്ത് നിലവില്‍ കോവിഡ് പൊസിറ്റീവായി ചികിത്സയില്‍ കഴിയുന്നത് 61,847 പേര്‍. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 60,000 കടക്കുന്നത്. 10 ദിവസത്തില്‍ പോസിറ്റീവായത് 45,187 പേര്‍. 31.8 ആണ് നിലവിലെ ടെസ്റ്റ് പോസിറ്റി വിറ്റി നിരക്ക്. 100 പേരെ പരിശോധിക്കുമ്പോള്‍ 32 പേരില്‍ കോവിഡ് സ്ഥിരീകരിക്കപെടുന്നു. പോസിറ്റീവായവരില്‍ ഏകദേശം 1200 പേരോളം വിദഗ്ധ ചികിത്സ ആവശ്യമുള്ളവരായുണ്ട്. 2500 പേരോളമാണു ജില്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ളത്. സര്‍ക്കാര്‍ ആശുപത്രികളില്‍ 800 പേര്‍. എഫ്എല്‍ടിസി, എസ്എല്‍ടിസി, ഡൊമിസിലിയറി കെയര്‍ സെന്ററുകളില്‍ ആയിരത്തോളം പേരും കഴിയുന്നു.