Thursday, June 13, 2024
keralaNews

കടുത്ത വാക്സിന്‍ ക്ഷാമം; തിരുവനന്തപുരത്ത് 131 ഓളം വാക്സിനേന്‍ കേന്ദ്രങ്ങള്‍ പൂട്ടി.

തിരുവനന്തപുരത്ത് കടുത്ത വാക്സിന്‍ ക്ഷാമം. ഇതേ തുടര്‍ന്ന് തലസ്ഥാനത്തെ പ്രധാന വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ പൂട്ടുന്നു.ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തിലെ മെഗാ വാക്സിനേഷന്‍ ക്യാമ്പ്് ഉള്‍പ്പടെ തിരുവനന്തപുരത്ത് 131 ഓളം വാക്സിനേന്‍ കേന്ദ്രങ്ങളാണ് പൂട്ടിയത്.കേരളത്തില്‍ രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് വാക്സിനേഷന്‍ ഊര്‍ജിതമാക്കാന്‍ തീരുമാനിച്ചത്. ഒരു മാസത്തിനുള്ളില്‍ 45 വയസിന് മുകളിലുള്ള മുഴുവന്‍ പേര്‍ക്കും വാക്സിന്‍ നല്‍കാനായിരുന്നു തീരുമാനിച്ചിരുന്നത് .