Saturday, May 18, 2024
keralaNews

അരൂരില്‍ പെയിന്റ് നിര്‍മ്മാണ ഫാക്ടറിയില്‍ വന്‍ തീപിടുത്തം

ചേര്‍ത്തല അരൂരില്‍ പെയിന്റ് നിര്‍മ്മാണ ഫാക്ടറിയില്‍ വന്‍ തീപിടുത്തം. ഉച്ചയ്ക്ക് 1.45 ഓടെയാണ് ഫാക്ടറിക്കുള്ളില്‍ തീപിടിത്തം ഉണ്ടായത്. അഞ്ച് ജീവനക്കാരാണ് ഈ സമയം കെട്ടിടത്തിലുണ്ടായിരുന്നത്.അരുര്‍ ഫയര്‍ ഫോഴ്സ് ഓഫീസിനു സമീപത്താണ് ഈ ഫാക്ടറി സ്ഥിതിചെയ്യുന്നത്. അരൂരില്‍ നിന്നുള്ള ഫയര്‍ഫോഴ്സിനു പുറമേ ആലപ്പുഴ, ചേര്‍ത്തല, ഫോര്‍ട്ട്കൊച്ചി എന്നിവിടങ്ങളില്‍ നിന്നുള്ള യൂണിറ്റുകളും എത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. സമീപത്തുള്ള സീഫുഡ് ഫാക്ടറിയിലേക്കും വീടുകളിലേക്കും തീ പടരുന്നത് തടയാനുള്ള ശ്രമമാണ് രക്ഷാപ്രവര്‍ത്തകര്‍ പ്രാഥമിക ഘട്ടത്തില്‍ നടത്തുന്നത്. സമീപത്തുള്ള ഫാക്ടറിയിലേയും വീടുകളിലെയും ആളുകളെ മുഴുവന്‍ ഒഴിപ്പിച്ചു. ഫാക്ടറിക്ക് ചുറ്റും നിന്ന് വെള്ളം പമ്പ് ചെയ്ത് തീ പടരുന്നത് തടയുന്നതില്‍ അഗ്‌നിശമന സേന വിജയിച്ചിട്ടുണ്ട്.